കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് പ്രസിഡണ്ടുമായ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനാചരണം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൾ മജീദ്, എസ്.ജെ സജീവ് കുമാർ, ടി.സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ,പി.പി ദിനേശൻ, സി കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, ബാപ്പറ്റ അലി, ടി അശോകൻ, എ.കെ.വിജീഷ്, ചാരുമ്മൽ കുഞ്ഞബ്ദുള്ള, വി എം മഹേഷ്.പി സുബൈർ, വി.വി നിയാസ്, കളത്തിൽ റഷീദ്, പി.പി ഗംഗാധരൻ, സഹൽ അഹമ്മദ്, കണ്ണി പൊയിൽ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.