ലക്ഷദ്വീപ് അഗ്നിരക്ഷാ സേനക്ക് പുതിയ വാഹനങ്ങള്‍ തയ്യാറാകുന്നു

ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാസേനയുടെ പുതിയ വാഹനങ്ങള്‍ തയ്യാറായി.  എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗമാണ് വാഹനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു ഇവിടെ എത്തിച്ചത്. ദ്വീപ് സമൂഹങ്ങളില്‍ പുതിയ ഇന്ധന സംഭരണികള്‍ ആരംഭിച്ചതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കേണ്ടതു കൊണ്ടാണ് വാഹനങ്ങള്‍ പെട്ടെന്ന്  എത്തിച്ചത്.

2000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, 500 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ഫോം സംഭരണി, 20 മീറ്റര്‍ ഉയരത്തില്‍ വിവിധ കോണുകളിലേക്കായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന കോണി, ഹൈ പ്രഷര്‍ പമ്പ്, 30 മീറ്റര്‍ നീളത്തില്‍ ശക്തമായി വെള്ളം ചീറ്റുന്ന മോണിറ്റര്‍ സംവിധാനത്തോടുകൂടിയുള്ള കുഴലുകള്‍ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുളളത്. അവശ്യഘട്ടങ്ങളില്‍ ശക്തമായ വെളിച്ചം ലഭിക്കുന്ന ലൈറ്റുകളും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. മിനിക്കോയ് ദ്വീപിലേക്കുള്ള സുരക്ഷാ വാഹനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. ഭാരത് ബെന്‍സിന്റെ ചെയ്‌സിസില്‍ അഗ്‌നി സുരക്ഷാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും അറ്റകുറ്റപ്പണികളുടെ സേവനവും വരെ ഉള്‍പ്പെടുത്തിയ നിര്‍മ്മാണ കരാര്‍ ഹരിയാന അംമ്പാലയിലെ എ സി ബി കമ്പനിയാണ് ഏറ്റെടുത്തത്. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം പൂര്‍ണ്ണ സുരക്ഷിതത്വവും വാഹന നിര്‍മാണഘട്ടത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ലക്ഷദ്വീപ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ റൈഫുദ്ദീന്‍, സീനിയര്‍ ഡ്രൈവര്‍ കം ലീഡിങ് ഫയര്‍മാന്‍മാരായ സക്കീര്‍ ഹുസൈന്‍, എ പി മുഹമ്മദ് കാസിം, മുല്ലക്കോയ, എ സി ബി കമ്പനി സേഫ്റ്റി ഓഫീസര്‍ കം ഇന്‍സ്ട്രക്ടര്‍ പ്രദീപ്കുമാര്‍ എന്നിവരും വാഹനത്തെ അനുഗമിക്കുന്നുണ്ട്. വാഹനങ്ങള്‍ ഉടന്‍ തന്നെ ബാര്‍ജുകള്‍വഴി അതത് ദ്വീപുകളിലേക്ക് എത്തിക്കും.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് ആരംഭിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Latest from Main News

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം  

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത്  ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്