ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് ആരംഭിച്ചു. കേരള ടൂറിസവും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുതിയ സംരഭത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍ ആരംഭിച്ച കേന്ദ്രത്തിൽ വിവിധ ജില്ലകളില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്ക് പാക്ക് റാഫ്റ്റ് നല്‍കി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുക.

സാഹസിക വിനോദ സഞ്ചാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതില്‍ പാക്ക് റാഫ്റ്റിംഗ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി സഹായകമാകും എന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും.

ഇന്ത്യയിലെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പുതിയ പദ്ധതി സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് അധികൃതര്‍ കരുതുന്നത്. വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ ശിക്ഷണത്തില്‍ പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനുമായി കൊച്ചിയില്‍ നിന്നും സ്‌കൂബ ഡൈവേഴ്‌സ് ടീം ഇവിടെ എത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിക്കുന്നു അടുത്ത വർഷം ഉദ്ഘാടനം

Next Story

ലക്ഷദ്വീപ് അഗ്നിരക്ഷാ സേനക്ക് പുതിയ വാഹനങ്ങള്‍ തയ്യാറാകുന്നു

Latest from Main News

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്