ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാന്‍ കഴിയില്ലെന്ന വാദം സ്ത്രീ പീഡകരെ സംരക്ഷിക്കാനെന്ന് കെ.സുധാകരന്‍ എം.പി

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാകാതെ ഇരുന്നതിലൂടെ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമാണ്.

മലയാളചലച്ചിത്ര മേഖലയിലെ തൊഴില്‍ ചൂഷണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. ഹേമ കമ്മിറ്റിയിലെ ശുപാര്‍ശകളുടെ പ്രായോഗികത സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആഭ്യന്തരം, സാംസ്‌കാരികം, തൊഴില്‍ വകുപ്പുകള്‍ ഈ റിപ്പോര്‍ട്ടിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് ആരെ സംരക്ഷിക്കാനും പ്രീതിപ്പെടുത്താനുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ മന്ത്രിയും എംഎല്‍എയുമായുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഗുരുതരവും ഞെട്ടിക്കുന്നതുമായ കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പുറത്തുവിടാതിരുന്നതും ഒടുവില്‍ പുറത്തുവന്നപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദൂരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ലോക കൊതുകു ദിനം; നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ബോധവൽക്കരണവും നോട്ടീസ് വിതരണവും നടത്തി

Next Story

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ദളിത് സംഘടനകൾ ആഹ്വനം ചെയ്ത ഭാരത് ബന്ദ് നാളെ

Latest from Main News

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം  

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത്  ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്