നടുവണ്ണൂർ : വയനാടിനെ ചേർത്തുപിടിച്ച് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മ. ‘വയനാടിന് നടുവണ്ണൂരിന്റെ വര’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വിദ്യാര്ഥികളുടെയും കലാല്കാരന്മാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്‌കൂളിലെ 160 കുട്ടികളും 40 പ്രശസ്ത ചിത്രകാരന്മാരും ക്യാമ്പിൽ പങ്കെടുത്തു .ഇവർ വരച്ച ചിത്രങ്ങൾ സമാപന ചടങ്ങിൽ വെച്ച് വില്പന നടത്തി . ഇതിലൂടെ ലഭിച്ച തുക വയനാടിന് വേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ക്യാമ്പ് ബാലുശ്ശേരി എം.എൽ.എ. എ.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷത വഹിച്ചു . പ്രിസിപ്പൽ ഇ. കെ. ശ്യാമിനി , എസ്.എം.സി ചെയർമാൻ എൻ. ഷിബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ. ജലീൽ ,സജീവൻ മക്കാട്ട് , ഷാജി കാവിൽ ,വി . കെ. നൗഷാദ്, പി. എം. ശ്രീജേഷ്, എ. കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു .
വൈകീട്ട് നടന്ന സമാപന പരിപാടി ഡോ. സോമൻ കടലൂർ ഉദ്‌ഘാടനം ചെയ്തു . പി. ടി. എ. പ്രസിഡന്റ് അഷ്റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. ആദ്യ ചിത്രം ഒ.പി.രവീന്ദ്രൻ നായർ ഏറ്റുവാങ്ങി. ചിത്രകാരന്മാരായ ,സി കെ കുമാരൻ,സായി പ്രസാദ് ചിത്രകൂടം, സിഗ്നിദേവരാജ് അഭിലാഷ് തിരുവോത്ത്,നവീൻ കുമാർ, ദിനേശ് നക്ഷത്ര, അനുപമ എം, ഹാരൂൺ അൽ ഉസ്മൻ, സുരേഷ് ഉണ്ണി, സതീഷ് പാലോറ ശ്രീവാസ് നടേരി, ലിതേഷ് കരുണാകരൻ റഹ്മാൻ കൊഴുക്കലൂർ തുടങ്ങിയവർ ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു. മുൻ ഹെഡ് മാസ്റ്റർ ടി. മുനാസ് ,എ. ഷീജ എന്നിവർ സംസാരിച്ചു .