കൊയിലാണ്ടി നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലകിസിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. നവംബര്‍ മാസത്തോടെ കെട്ടിടത്തിലെ മുറികള്‍ ലേലം ചെയ്തു തുടങ്ങും. 22 കോടി രൂപ ചെലവില്‍ ആറ് നിലയാണ് ഷോപ്പിംഗ് കോംപ്ലക്‌സിന് ഉണ്ടാവുക. ഓരോ നിലയും 10,000 ചതുരശ്ര അടിയിലാണ് നിര്‍മ്മാണം. മൊത്തം 60,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഏറ്റവും അടിത്തട്ടിലേയും ഒന്നാം നിലയിലും 21 കടമുറികള്‍ ഉണ്ടാവും. രണ്ടും മൂന്നും നിലകള്‍ ബാങ്കുകള്‍,ജ്വല്ലറികള്‍,മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നടത്താനുളള സൗകര്യത്തിലാണ് നിര്‍മ്മിക്കുക. നാലാം നിലയില്‍ മള്‍ട്ടിപ്ലസ് തിയ്യേറ്റര്‍ സംവിധാനമൊരുക്കും. മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.നൂറോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ഉണ്ടാവും. കേരള അര്‍ബ്ബന്‍ ആന്‍ര് റൂറല്‍ ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മഞ്ചേരിയിലെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ ആണ് കെട്ടിടം നിര്‍മ്മിക്കുന്നത്.