മഞ്ഞ റേഷന്‍ കാർഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ എല്ലാ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കാളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍വര്‍ഷങ്ങളിലേത് പോലെ ഈ ഓണക്കാലത്തും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങിയ പച്ചക്കറികള്‍ വില്‍ക്കാനായി പ്രത്യകസംവിധാനം ഒരുക്കും. നിത്യോപയോഗസാധനങ്ങള്‍ സപ്ലൈക്കോയില്‍ തടസമില്ലാതെ ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി സ്‌റ്റോറില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വാരാഘോഷ പരിപാടി ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഓണം കേരളത്തിന്റെ ആകെ ഉത്സവാണ്. എല്ലാ ജനവിഭാഗം ആളുകള്‍ ഒത്തുകൂടിന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വയനാടിനായി ചിത്രം വരച്ച് ജി.എച്ച്.എസ്. എസ്. നടുവണ്ണൂർ

Next Story

170ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിജിലൻസ് തെളിവെടുപ്പ് നടത്തി

പ്രതികളായ ഫസ്‌റ്റ് ഗ്രേഡ് സർവേയർ എൻ. കെ.മുഹമ്മത്.സെക്കൻഡ് ഗ്രേഡ് സർവേയർ എം. ബിജേഷ് എന്നിവരെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ

ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു

ചോമ്പാല :മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-01-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-01-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉ജനറൽസർജറി ഡോ.രാജൻകുമാർ 👉ജനറൽ മെഡിസിൻ ഡോ അബ്ദുൽ മജീദ്

സി.പി.എം ജില്ലാ സമ്മേളനം പതാകജാഥ തുടങ്ങി

കൊയിലാണ്ടി : വടകരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ പെരുവട്ടൂരിൽ നിന്ന് ആരംഭിച്ചു.കൊയിലാണ്ടി സെൻറർ