അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു

അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു .അരിക്കുളം ഗ്രാമപഞ്ചായത് കൃഷി ഓഫിസർ അമൃത ബാബു ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക എം. ശ്രീജയ സ്വാഗതം പറഞ്ഞു ‘പി .ടി .എ പ്രസിഡണ്ട് രതീഷ് അധ്യക്ഷത വഹിച്ചു. ഞാട്ടിപ്പാട്ട് അവതരിപ്പിച്ച ചേരിപ്പോയിൽ നാരായണി ,ചേരിപ്പൊയിൽ ഷീബ ,ഓഞ്ഞിലോട്ടുമ്മൽ പ്രസന്ന ,നാരായണി രാജൻ നിരഞ്ജന എന്നിവരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു .എം പി ടി എ ചെയർപേഴ്സൺ സഹല ,കെ.എം രാജേഷ്, എൻ എം അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.