ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ

ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ. തിരക്കേറിയ സീണസില്‍ തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ ബംഗളുരു എസ്എംവിടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകള്‍.

ട്രെയിന്‍ നമ്പര്‍ – 06239: എസ്എംവിടി ബംഗളുരു – കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് – 20, 22, 25, 27, 29 സെപ്റ്റംബര്‍ – 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

ട്രെയിന്‍ നമ്പര്‍ – 06240: കൊച്ചുവേളി – എസ്എംവിടി ബംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് – 21, 23, 26, 28, 30, സെപ്റ്റംബര്‍ – 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലായിരുന്നു കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൂമുള്ളിയിൽ അജ്ഞാത ജീവി ഇറങ്ങിയതായി സംശയം : സെൻസർ ക്യാമറ സ്ഥാപിച്ചു

Next Story

കൊല്ലം പാറപ്പള്ളിക്ക് സമീപം ഇബാദില്‍ താമസിക്കും കൊയിലാണ്ടി കാത്തുങാന്റകം പറമ്പില്‍പുതിയ പുരയില്‍ കുഞ്ഞയിഷ അന്തരിച്ചു

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള