വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

വയനാട് ദുരന്തബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങള്‍, കുടുംബനാഥന്‍ മരിച്ച കുടുംബങ്ങള്‍ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാര്‍ശയാണ് നല്‍കുക.

വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വര്‍ഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകര്‍ക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്‌സ് സമിതി ശുപാര്‍ശ നല്‍കും.

Leave a Reply

Your email address will not be published.

Previous Story

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

Next Story

ഇൻകാസ്-ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉമ്മൻ‌ചാണ്ടി ഭവനപദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ഷാഫി പറമ്പിൽ എം പി നിർവഹിച്ചു

Latest from Main News

ഇരുത്തുള്ളിപ്പുഴയോരത്ത് മുളവനമൊരുങ്ങുന്നു അഞ്ചേക്കര്‍ സ്ഥലത്ത് 1000 തൈകള്‍ വെച്ചുപിടിപ്പിക്കും

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്ന് ഇരുതുള്ളിപ്പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുളവനമൊരുങ്ങുന്നു. പഞ്ചായത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്

കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്.  കോഴിക്കോട്

അബിത അനിൽകുമാർ ഇന്ത്യൻ ടീമിൽ

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ ബോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗമായി

ബസിന്റെ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്‌ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്‌ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60)

ആപൽ ബാന്ധവനായ തെന്നലയ്ക്ക് പ്രണാമം- മുല്ലപ്പള്ളി രാമചന്ദ്രൻ

സൗമ്യനും മൃദുഭാഷിയും സത്യസന്ധനുമായ ഒരു നേതാവിനെയാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തോടെ നഷ്ടമായിട്ടുള്ളത്. അര നൂറ്റാണ്ടിലെറെ കാലമായി എനിക്ക് തെന്നലയുമായി ഹൃദയ