തങ്കമല ക്വാറി ലൈസൻസ് റദ്ദ്ചെയ്യണം UDF നേതൃത്വത്തിൽ ജനപക്ഷ പ്രക്ഷോഭം 22 ന് കാലത്ത് 10 മുതൽ രാത്രി 10 വരെ

കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ അടിയന്തരമായി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 ന് കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ കീഴരിയൂർ സെൻ്ററിൽ ജനപക്ഷ പ്രക്ഷോഭം നടത്തും.
തങ്കമലയുടെ ചുറ്റുപാടിൽ താമസിക്കുന്നവർ ഭയചികിതരാണ്. ഖനനം മൂലം രൂപപ്പെട്ട അഗാധ ഗർത്തങ്ങളിൽ ജലം നിറഞ്ഞു നിൽക്കുന്നുണ്ട്. മലയും മണ്ണും ജലവും പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തിയാൽ ഭീകരമായ ദുരന്തം ഇവിടെയുമുണ്ടാവും. ഇത്തരമൊരു സാഹചര്യത്തിൽ പഞ്ചായത്ത് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ റദ്ദ് ചെയ്യണം. ഭരണത്തെ നിയന്ത്രിക്കുന്ന CPIM രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് UDF ആവശ്യപ്പെട്ടു.
യോഗത്തിൽ ടി.യു സൈനുദീൻ അധ്യക്ഷത വഹിച്ചു.ഇടത്തിൽ ശിവൻ, ഒ.കെ കുമാരൻ, കുന്നുമ്മൽ റസാക്ക്.കെ.എം വേലായുധൻ, ജി.പി പ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ റോഡ് ഗതാഗതയോഗ്യമാക്കണം നടുവത്തൂർ ഓട്ടോ കോർഡിനേഷൻ

Next Story

വിമുക്തഭടനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം