ചേമഞ്ചേരി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സബ്ബ് രജ്‌സ്ട്രാര്‍ ഓഫീസ് വളപ്പില്‍ ഇതിനുളള സൗകര്യമൊരുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ദേശീയപാതാധികൃതരാണ് സ്തൂപം പുനര്‍ നിര്‍മ്മിക്കേണ്ടത്.
സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ചേമഞ്ചേരിയില്‍ നടന്ന ഐതിഹാസിക സമര പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം നിര്‍മ്മിച്ചത്. എന്നാല്‍ ഈ സ്തൂപം മാറ്റി സ്ഥാപിക്കാതെ ഇടിച്ചു നിരത്തുകയാണ് ദേശീയപാത വികസന പ്രവൃത്തി ഉപകരാറെടുത്ത കമ്പനി ചെയ്തത്. അതേപോലെ അവിടെ നിന്നും മാറ്റി പഞ്ചായത്ത് നിര്‍ദ്ദേശിച്ച തൊട്ടു പുറകെയുള്ള സ്ഥലത്തേക്കുമാറ്റാതെ, ആരെയും അറിയിക്കാതെയാണ് ഇടിച്ചു തകര്‍ത്തത്. സ്തൂപം പുനസ്ഥാപിക്കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. കെ.ശങ്കരന്‍,യു.കെ.രാഘവന്‍,കെ.കുഞ്ഞിരാമന്‍,സത്യനാഥന്‍ മാടഞ്ചേരി, അവിണേരി ശങ്കരന്‍,ഉണ്ണി തിയ്യക്കണ്ടി,വിനോദ് കാപ്പാട്, ഉണ്ണികൃഷ്ണന്‍ തിരൂളി,അജീഷ്, സജീവ് കുമാര്‍, കെ.പ്രദീപന്‍, ശിവദാസന്‍ വാഴയില്‍, കെ.ശ്രീനിവാസന്‍ , ഷീല, ഷിബശ്രീധരന്‍, രാജു കുന്നുമ്മല്‍, മോഹനന്‍ വീര്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.