വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്ന് പിടികൂടി. തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ വച്ച് മറ്റൊരു അടിപിടി കേസില്‍ മധ ജയകുമാറിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി എന്ന വിവരം തെലങ്കാന പോലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ വടകര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ 42 പണയങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നാണ് മധ ജയകുമാറിനെതിരെയുള്ള കേസ്. 26 കിലോ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് മധ ജയകുമാര്‍ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വര്‍ണമാണ് മധ ജയകുമാര്‍ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാര്‍ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടമായിട്ടില്ല.

അതേസമയം താന്‍ മുങ്ങിയതല്ലെന്നും ലീവ് എടുത്ത് വടകരയില്‍ നിന്ന് പോയതാണെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം മധ ജയകുമാര്‍ രംഗത്തുവന്നിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ്ണമാണ് പണയം വെച്ചതെന്നും, സോണൽ മാനേജരുടെ നിർദേശ പ്രകാരം ആണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമായിരുന്നു മധ ജയകുമാറിന്റെ പ്രധാന വിശദീകരണം. 

Leave a Reply

Your email address will not be published.

Previous Story

മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

Next Story

മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ