ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച്ച; സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണാം

ഭൂമിക്ക് പുറത്തുള്ള എന്തും മനുഷ്യന് എക്കാലവും അത്ഭുതമാണ്. ശാസ്ത്ര സാങ്കേതികവിദ്യകൾ എത്രതന്നെ പുരോഗമിച്ചാലും ആകാശത്തിലെ കാഴ്‌ചകൾക്ക് നാമെല്ലാം മറന്ന് കൊച്ചുകുട്ടിയുടെ ജിജ്ഞാസയുമായി കണ്ണ് തുറന്ന് നിൽക്കും. അങ്ങനെ നമ്മുടെ കണ്ണുകൾക്ക് മുൻപിൽ പ്രകടമായ, മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഒരു അപൂർവ ആകാശ വിസ്‌മയം ഇന്ന് മുതൽ തുടങ്ങുകയാണ്, അതിന്റെ പേരാണ് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസം.

അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്. ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്ബാടുമുള്ള ശാസ്ത്രകുതുകികള്‍. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്‌ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) കാണാം. ഈസ്റ്റേണ്‍ ടൈം അനുസരിച്ച്‌ ഇന്ന് 2:26 PMനാണ് സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. ഇന്ത്യന്‍സമയം രാത്രി 11.56 മുതല്‍ സൂപ്പര്‍മൂണ്‍ കണ്ടുതുടങ്ങും. ഓഗസ്റ്റ് 20 പുലര്‍ച്ചെ വരെ ബ്ലൂമൂണ്‍ ഇന്ത്യയില്‍ കാണാം.

ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ 1979ലാണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പര്‍മൂണ്‍ എന്ന പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. സൂപ്പര്‍‌മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ കൂടുതല്‍ വലിപ്പവും വെളിച്ചവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ചന്ദ്രനുണ്ടാകും.

രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീലനിറവുമായി യാതൊരു ബന്ധവുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ സാധാരണയായി ബ്ലൂ മൂണ്‍ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഇന്ന് കാണാന്‍ പോകുന്നത്. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. 1528ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published.

Previous Story

തങ്കമല ക്വാറിയിലെ അനധികൃത ഖനനത്തിനെതിരെ സമരം ശക്തമാക്കി സി.പി.എം

Next Story

കീഴരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ