വിമുക്തഭടനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

വാകയാട് : ലഹരി ഉപയോഗിച്ച ഒരു സംഘം ചെറുപ്പക്കാരുടെ സംഘത്തെ വീടിനു സമീപം കണ്ടത് ചോദ്യം ചെയ്ത വിമുക്തഭടന്‍ സുജിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വാകയാട് വിമുക്തഭട കൂട്ടായ്മ പ്രതിഷേധ റാലി നടത്തി.വാകയാട് അങ്ങാടിയില്‍ നടന്ന പ്രതിഷേധ റാലിയിലും കൂട്ടാ്‌യ്മയിലും വിവിധ വിമുക്തഭട സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. അശോകന്‍ നടുക്കണ്ടി അധ്യക്ഷത വഹിച്ചു.മജീദ് വാകയാട്,ഡിഫന്‍സ് ക്ലബ്ബ് കൂട്ടാലിട പ്രസിഡന്റ് മോഹനന്‍, സതീശന്‍,നടുവണ്ണൂര്‍ ഏരിയ വിമുക്തഭട സംഘടന സെക്രട്ടറി രാജന്‍,കോഴിക്കോട് ജയ്ഹിന്ദ് ജില്ലാ സെക്രട്ടറി മധുസൂദനന്‍,വയനാട് ജില്ലയെ പ്രതിനിധീകരിച്ചു ഉണ്ണികൃഷ്ണന്‍,എന്‍.പി.നൗഷാദ് എന്നിവര്‍ സംസാരിച്ചു. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published.