2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85% ത്തോളം പൂർത്തീകരിച്ചു.
കിടപ്പ് രോഗികളായുള്ളവരുടെ പെൻഷൻ മസ്റ്ററിംഗ് അതാത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂര്‍ത്തീകരിച്ചു വരുന്നു.
അടുത്ത പെൻഷൻ വിഹിതം ലഭിക്കുന്നതിന് ഈ തീയതിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്തേ മതിയാകൂ എന്നുള്ളതുകൊണ്ട് എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഇനിയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ പോയി തങ്ങളുടെ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു.
സോഫ്ട്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാൽ അവസാന ദിവസത്തോളം ആകാറായിട്ടും 15-20% മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉള്ളതിനാൽ മസ്റ്ററിംഗ് ന്‍റെ അവസാന തിയതി നീട്ടണം എന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.