മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തയച്ചു

അഴിയൂർ : ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ചോമ്പാൽ കമ്പയിൻ ആർട്സ്‌ ആന്റ് സ്പോർട്സ് ക്ലബ് 1001 കത്തുകൾ അയച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുക്കാളി സ്റ്റേഷൻ അടച്ചു പൂട്ടാൻ പോവുകയാണെന്ന റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ജനവിരുദ്ധ നടപടിയാണെന്ന് അവർ പറഞ്ഞു.പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. പി കെ കോയ, ടി സി രാമചന്ദ്രൻ,കെ അൻവർ ഹാജി,കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, അഡ്വ വി കെ നിയാഫ്, വി കെ ഇക് ലാസ് ,ബി കെ റുഫൈയിദ്. ഷംഷീർ അത്താണിക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബിരുദ സ്പോട്ട് അഡ്മിഷൻ

Next Story

പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു

Latest from Local News

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

സർജറിവിഭാഗം(9) ഡോ ശ്രീജയൻ ജനറൽമെഡിസിൻ (17) ഡോ.ജയേഷ്കുമാർ ഓർത്തോവിഭാഗം (114) ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ് തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് നെഫ്രാളജി

പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ലോലവും, ജൈവ വൈവിധ്യ കലവറയുമായ പുറക്കാമല ഖനന മാഫിയയ്ക്ക് വിട്ട് കൊടുക്കരുതെന്ന്

ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം 2025 ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക്ലെറ്റ്പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി  പത്മജിത്ത്

സി.എച്ച്.ആർ.എഫ് കൺവെൻഷൻ

കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ ഉദ്ഘാടനം