മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ  സംഘടിപ്പിച്ചു. മീത്തെലെ വയലിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ  ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. മാർക്കറ്റ് സംസ്കാരം ഒഴിവാക്കി, ഗാർഹിക സംസ്കാരത്തിലേക്ക് മാറിയാൽ മാത്രമേ മാരകമായ രോഗങ്ങളെ തടുത്തു നിർത്താനും, ജൈവകൃഷി വിപുലപ്പെടുത്താനും സാധിക്കുകയുള്ളൂവെന്ന് മുൻ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റും എഴുത്തുകാരനുമായ അദ്ദേഹം പറഞ്ഞു. വക തിരിവില്ലാത കീടനാശിനികൾ ഉപയോഗിക്കുന്നതും,രാസവളപ്രയോഗം നടത്തുന്നതും, മണ്ണിനെയും കൃഷിയെയും നശിപ്പിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൃഷി ഓഫീസർ ശ്രീലക്ഷ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈനി വമ്മൂര് സംസാരിച്ചു. സുധി കുമാർ സ്വാഗതവും, ടി.യു. സുഭാഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

Next Story

ചിങ്ങപുരം,പുറക്കാട് ഭാഗത്ത് തെരുവ് നായകളുടെ കടിയേറ്റ് നിരവിധി പേര്‍ക്ക് പരിക്ക്

Latest from Local News

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.  ഇന്ത്യൻ നാഷണൽ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കായണ്ണയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്‌