വടകര : വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപിഐ പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകാഫിർ പ്രയോഗത്തിൽ പ്രതിസ്ഥാനത്ത് ഡി.വൈ.എഫ്.ഐ നേതാക്കൾ എത്തിയിട്ടും പിടികൂടാത്തത് പൊലിസിൻ്റെ അടിമ മനോഭാവം കാരണമെന്ന് പറഞ്ഞു. കമ്യൂണിസത്തെയല്ല പിണറായിസത്തെ സോപ്പിടുകയാണ് വടകരയിലെ പൊലിസ്. സോപ്പിട്ടാൽമതി അധികം പതപ്പിക്കേണ്ടെന്ന് മുരളീധരൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അടിപതറി. ഒന്നരക്കൊല്ലത്തിനപ്പുറമെത്തുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ വിധിയായിരിക്കും. ഇത്തരം പൊലിസ് ഉദ്യോഗസ്ഥരെ അന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ പിടികൂടുംവരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പെങ്ങുമില്ലാത്തവിധം വർഗീയ പ്രചരണം നടത്തിയാണ് സി.പി.എം ഈ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വടകരയിൽ ടീച്ചറമ്മയും കാഫിറുമാണെങ്കിൽ കോഴിക്കോട് കരീംക്കയായിരുന്നു. ഇത്രയും അധപതിച്ചൊരു കാലം സി.പി.എമ്മിനുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതവികാരം വളര്‍ത്തി വോട്ട് തട്ടാനുള്ള ഹീനശ്രമമാണ് സിപിഎം നടത്തിയതെന്ന് കെ.മുരളീധരന്‍ കുറ്റപ്പെടുത്തി. കാഫിര്‍ പ്രശ്‌നത്തില്‍ കുറ്റക്കാരെ കണ്ടെത്തി ആ ലിസ്റ്റ് കോടതിയില്‍ കൊടുത്തില്ലായെങ്കില്‍ നിങ്ങളാരും ഭാവിയില്‍ പെന്‍ഷന്‍ വാങ്ങില്ലെന്ന് പോലീസുദ്യോഗസ്ഥരോട് താക്കീതായി മുരളീധരന്‍ പറഞ്ഞു. കാഫിര്‍ വിഷയത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടും അവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസ് നിലപാടാണ് യുഡിഎഫ്-ആര്‍എംപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സമരക്കാരെ പോലീസ് ബാരിക്കേഡ് കെട്ടിതടഞ്ഞുപാറക്കൽ അബ്ദുല്ല അധ്യക്ഷനായി. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ, കോട്ടയിൽ രാധാകൃഷ്ണൻ സംസാരിച്ചു.. കോട്ടക്കടവിൽ നിന്ന് ആരംഭിച്ച പ്രകടനം എസ്.പി ഓഫിസ് പരിസരത്ത് പൊലിസ് തടഞ്ഞു.അഡ്വ.ഐ.മൂസ, കുളങ്ങര ചന്ദ്രൻ,, രാജേഷ് കീഴരിയൂർ, എൻ.പി അബ്ദുല്ല ഹാജി, ഒ.കെ കുഞ്ഞബ്ദുല്ല, അഫ്നാസ് ചോറോട്, സുബിൻ മടപ്പള്ളി, പി.എം വിനു, എ.പി ഷാജിത്ത്, ഷുഹൈബ് കുന്നത്ത്, പ്രമോദ് കോട്ടപ്പള്ളി, പി. ശ്രീജിത്ത്, ടി.പി മിനിക മിസരിബ് കീഴരിയൂർ , പി.പി ജാഫർ ഇ.കെ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.