ഇൻകാസ്-ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉമ്മൻ‌ചാണ്ടി ഭവനപദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ഷാഫി പറമ്പിൽ എം പി നിർവഹിച്ചു

ഒരു പുരുഷായുസ്സ് മുഴുവൻ പൊതുസേവനത്തിനായി മാറ്റി വെച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നിർധന കുടുംബത്തിനായ് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം പേരാബ്ര നിയോജകമണ്ഡലത്തിലെ മേപ്പയ്യൂർ-ചാവട്ട് വടകരയുടെ പ്രിയങ്കരനായ ഷാഫി പറമ്പിൽ എംപി നിർവഹിച്ചു.

പ്രയാസപ്പെടുന്നവരെ ചേർത്ത് നിർത്താനും അവർക്ക് ആശ്വാസം നൽകാനും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി കെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഐ മൂസ, ഇൻകാസ് കോഴിക്കോട് ജില്ല മുഖ്യരക്ഷാധികാരി അഷ്‌റഫ് വടകര, മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ എവി അബ്ദുള്ള , ഡി.സി.സി. സെക്രട്ടറി ഇ.അശോകൻമാസ്റ്റർ, മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അനീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഇൻകാസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഷംസു വേളൂർ സ്വാഗതവും ഖത്തർ ഇൻകാസ് കോഴിക്കോട് വനിതാ വിങ് കമ്മിറ്റി മീഡിയ സെക്രട്ടറി ദൃശ്യ കായണ്ണ നന്ദിയും പറഞ്ഞു. വീട്ടിലേക്ക് ആവശ്യമായ മുഴുവൻ ഫർണിച്ചറുകളും നൽകാമെന്ന് കെ.പി.സി.സി സെക്രട്ടറിയും കാപ്കോസ് പ്രസിഡണ്ടുമായ അഡ്വ. ഐ മൂസ്സ ചടങ്ങിൽ വെച്ച് പറഞ്ഞു. വർക്കിങ്പ്രസിഡൻ്റ് ബാബു നമ്പിയത്ത്, വൈസ്പ്രസിഡൻ്റുമാരായ ഷാഹിദ് കായക്കൊടി, ഹംസ വടകര, സെക്രട്ടറി സരിൻ കേളോത്ത്, മുൻജില്ലാ വർക്കിങ് പ്രസിഡൻ്റ് ഷെഫീഖ് കുയിമ്പിൽ, ജില്ലാ എക്സികുട്ടീവ് മെംബർമാരായ ഹബീബ് വട്ടോളി, ഷമീർ കൊടുവള്ളി, ഹക്കിം നൊരവന, ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡൻ്റ് റഹിം കൊടുവള്ളി ജനറൽ സെക്രട്ടറി റിഷാദ്, ഇൻകാസ് ഖത്തർ കോഴിക്കോട് മെമ്പർമാരായ അർഷാദ് പുത്തലത്ത്, ശ്രീശു കൊയിലാണ്ടി, ദീപക് വേണുഗോപാൽ, ഉബൈദ് കുനിയിൽ, അഷ്റഫ് എൻ വി, ദിനേശൻ കെ.വി, റഷീദ് വട്ടോളി ബസാർ, അന്ത്രു.സി എം തുടങ്ങി ഇൻകാസ് ഖത്തർ കോഴിക്കോട് നേതാക്കന്മാരും ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു.
രാജേഷ് കീഴരിയ്യൂർ (ഡിസിസി സെക്രട്ടറി) കാവിൽ രാധാകൃഷ്ണൻ (ഡിസിസി സെക്രട്ടറി), സുനന്ദ്  (യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ്), വിടി സൂരജ് (കെ എസ് യു ജില്ലാ പ്രസിഡൻ്റ്), കെ പി വേണുമാസ്റ്റർ (ഡിസിസി മെംബർ) അനുരാഗ് കെ.കെ (യൂത്ത് കോൺഗ്രസ്സ് മേപ്പയ്യൂർ മണ്ഡലം പ്രസിഡൻ്റ്), പ്രസന്നകുമാരി മേപ്പയ്യൂർ (മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ്), എം കെ അബ്ദുൾ റഹിമാൻ (മേപ്പയ്യൂർ യുഡിഎഫ് കൺവീനർ) ആദിൽ മുണ്ടിയത്ത് (കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി), ശശിനായർ (ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ്) ശരീഫ് അക്കരപറമ്പിൽ എസ്.ടി യു ജനറൽ സെക്രറ്ററി കൊടിയത്തൂർ പഞ്ചായത്ത് തുടങ്ങി ബ്ളോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ബൂത്ത് കമ്മിറ്റി, കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ എസ് യു , മഹിളാ കോൺഗ്രസ്സ് , യു.ഡി.എഫ് നേതാക്കന്മാരും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

Next Story

ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുന: സ്ഥാപിക്കണം

Latest from Local News

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി