ചിങ്ങപുരം,പുറക്കാട് ഭാഗത്ത് തെരുവ് നായകളുടെ കടിയേറ്റ് നിരവിധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ ചിങ്ങപുരം,പുറക്കാട്,എളമ്പിലാട് മേഖലയില്‍ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. പത്ത് പേരെ നായ ആക്രമിച്ചതായാണ് വിവരം. എളമ്പിലാട് വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിച്ച സംഭവമുണ്ട്. ശനി,ഞായര്‍ ദിവസങ്ങളിലായിട്ടാണ് തെരുവ് നായകള്‍ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ആഴ്ച തിക്കോടി കോഴിപ്പുറം ഭാഗത്തും, പയ്യോളി ഭാഗത്തും തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ ശല്യം നാട്ടിലെല്ലായിടത്തും കൂടുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാന്‍ ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ത്ഥികളും മറ്റും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. പ്രഭാത സവാരി നടത്തുന്നവരും ഭയപ്പാടിലാണ്.

Leave a Reply

Your email address will not be published.

Previous Story

മണിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

Next Story

കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി