ജൂലൈ 30ന് വിലങ്ങാട് പ്രദേശത്തുണ്ടായ പ്രളയദുരന്തത്തിന് ശേഷം വിലങ്ങാട് ഗ്രാമീണ ബാങ്ക് തുടരുന്ന ജനദ്രോഹ നടപടിയിൽ പ്രേതിഷേധിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ഗ്രാമീണ ബാങ്കിന് മുൻപിൽ പിക്കറ്റിങ്ങും സമരവവും നടത്തി.
ഷിജോ തോമസ് എന്ന ആൾക്ക് പ്രളയദുരന്തത്തിൽ ഏകവരുമാനം ആയിരുന്ന കടയും കൃഷിയിടവും തകർന്ന് പോയി. കച്ചവടം വീണ്ടും ആരംഭിക്കുന്നതിനായി ഒരു സുമനസ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു കൊടുത്ത 15,000/- രൂപ ബാങ്ക് അധികൃതർ ഷിജോ തോമസിന്റെ ലോണിലേക്ക് വകയിരുത്തിയതിൽ പ്രേതിഷേധിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമര പ്രതിനിധികൾ ബാങ്ക് മാനേജരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചു കൊടുക്കാനുള്ള രേഖാ മൂലമുള്ള ഉറപ്പ് വാങ്ങി ഷിജോ തോമസിന് കൈമാറി.
സമരം ഷെബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മുത്തലീബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ജോസ് ഇരുപ്പക്കാട്ട്, ജയേഷ് വാണിമേൽ, തോമസ് മാത്യു, ബിപിൻ തോമസ്, ലത്തീഫ് കുണ്ടിൽ, ഡോൺ കെ തോമസ്, ഫിറോസ് ചള്ളയിൽ, ബോബി തോക്കാനാട്ട്, കുമാരൻ എൻ പി, ഹുസൈൻ കരാടാൻ, ഡോമിനിക് കുഴിപ്പള്ളി, കുമാരൻ പീടികകണ്ടി, മാർട്ടിൻ ടോംസ് തുടങ്ങിയവർ സംസാരിച്ചു.