അത്തോളി: ഹെൽത്ത് സെൻ്ററിന് വടക്ക് ഭാഗത്ത് വേളൂരിൽ ഒരു വീടിന് സമീപം വീട്ടമ്മ പുലിയെ കണ്ടെന്ന സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കക്കയം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത് .പുലിയുടെ കാലടയാളമാണെന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. പട്ടിയുടെ കാലിന്റെ താണ് അടയാളുമെന്നാണ് നിഗമനം.
പുലിയെപ്പോലെയുള്ള ജീവിയെ കണ്ടതായി മണ്ണങ്കണ്ടി വിലാസിനി ഫോറസ്റ്റ് അധികൃതരോട് പറഞ്ഞു.ആർ .ആർ . ടി സംഘവും ഫോറസ്റ്റും ഒരു മണിക്കൂർ സമയം ചിമ്മ മലയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ല.
വെറ്റിനറി സർജൻ ഡോ. അരുൺ സത്യൻ ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. ബഷീർ , പി .ഗണേശൻ , ഫോറസ്റ്റ് വാച്ചർ
കെ .പി .ലിബേഷ് , കോഴിക്കോട് ആർ .ടി .ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ .ഷാജീവ് , എസ് .എഫ് . ഒ വി . പ്രജീഷ് , റസ്ക്യൂ ജീവനക്കാരായ അബ്ദുൽ കരീം , ഷബീർ , ഫോറസ്റ്റ് ഡ്രൈവർ എം. കെ ദിനൂപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അത്തോളി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി പി ബാലകൃഷ്ണനും ഏതാനും നാട്ടുകാരും ഒപ്പം ഉണ്ടായിരുന്നു.ഞായറാഴ്ച വൈകിട്ട് ഏഴരയോട ഹെൽത്ത് സെൻ്ററിന് സമീപത്തെ വീട്ടിനടുത്താണ് പട്ടിയേക്കാൾ വലുപ്പമുള്ള പുള്ളികളുള്ള ജീവിയെ കണ്ടതായി പരിസരവാസികൾ പറഞ്ഞത്.തുടർന്ന് വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.വിവരം അറിഞ്ഞ് അത്തോളി പോലീസും സ്ഥലത്ത് എത്തിയിരുന്നു.