തങ്കമല ക്വാറിയിലെ അനധികൃത ഖനനത്തിനെതിരെ സമരം ശക്തമാക്കി സി.പി.എം

കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന തങ്കമല ക്വാറിയിലെ നിബന്ധനകള്‍ ലംഘിച്ചു കൊണ്ടുളള ഖനനത്തിനെതിരെ സി.പി.എം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇപ്പോള്‍ ജനപ്രതിനിധികളും പ്രദേശവാസികളും ഓഗസ്റ്റ് 15 മുതല്‍ റിലെ നിരാഹാര സമരത്തിലാണ്. അശാസ്ത്രീയമായ ഖനനം തുടര്‍ന്നാല്‍ മുഴുവന്‍ ബഹുജനങ്ങളെയും അണിനിരത്തി അനിശ്ചിതകാല സമരം തുടങ്ങാനാണ് സി.പി.എം ആലോചിക്കുന്നത്. ദേശീയപാതാനിര്‍മ്മാണത്തിനായി വഗാഡ് കമ്പനിയാണ് ഇപ്പോള്‍ തങ്കമല ക്വാറി ലീസിനെടുത്ത് ഖനനം നടത്തുന്നത്. ക്വാറിയിലെ അസാസ്ത്രീയമായ ഖനനം അവസാനിപ്പിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.
വര്‍ഷങ്ങളായി ഇവിടെ പാറപൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. 63 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്വാറിയാണിത്. നിബന്ധന ലംഘിച്ചു കൊണ്ടുളള ഖനനം നാടിന് വലിയ വിപത്താവുകയാണ്. തുറയൂര്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലെ നൂറ് കണക്കിന് വീടുകളാണ് നാശത്തിന്റെ വക്കിലുളളത്. തങ്കമലയില്‍ ഖനനം നടത്താന്‍ സ്റ്റേറ്റ് ലെവല്‍ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത് പയ്യോളി ഗ്രാനൈറ്റ് പ്രൈവറ്റ് ലിമറ്റഡിനാണ്. എന്നാല്‍ ഇപ്പോള്‍ ദേശീയപാതയുടെ പ്രവർത്തി ഉപകരാറെടുത്ത വഗാഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ലീസിനെടുത്ത് ഖനനം തുടരുന്നത്.
ക്വാറി നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഒന്നാകെ ലംഘിച്ചാണ് ഇപ്പോഴുളള പ്രവര്‍ത്തനമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം.രവീന്ദ്രനും പറഞ്ഞു. തങ്കമല ക്വാറിയിലെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് റിലേ നിരാഹാര സമരം.
ക്വാറി ഖനനത്തിന് സ്റ്റേറ്റ് ലെവല്‍ എന്‍വയര്‍മെന്റ് ഇന്‍പാക്റ്റ് അസസ്‌മെന്റ് അതോറിറ്റി നല്‍കിയ അനുമതിയില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് ഖനനം നടത്തുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി. പാറ ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന്റെ തൊട്ടു മുകള്‍ ഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കയാണ്. ഇതുകാരണം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ക്വാറിയില്‍ നിന്നുളള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മലിനജലം തങ്കമലയുടെ താഴ് വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കിലോമീറ്ററുകളോളം വിസ്തൃതിയില്‍ കുടിവെള്ളവും മലിനമാകുന്നു. മലിനജലവും മാലിന്യങ്ങളും ഒഴുകി പോകുന്നതിനുളള കനാല്‍ ശൃംഖലകളും മാലിന്യം അടിയാനുളള കുളവും നിര്‍മ്മിക്കണമെന്ന വ്യവസ്ഥയും നടപ്പാക്കിട്ടില്ല. പ്രോജക്ട് സ്ഥലത്ത് ഗ്രീന്‍ബെല്‍ട്ടിന് നിര്‍ദ്ദേശിക്കപ്പെട്ട 11 ഇനം മരങ്ങളും നട്ടു പിടിപ്പിച്ചിട്ടില്ല. അതു കൊണ്ട് തന്നെ സമീപപ്രദേശത്തെ വീടുകള്‍ പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതം കാരണം പരിസരത്തുള്ള വീടുകള്‍ക്ക് നാശം സംഭവിക്കുന്നു. ഖനനാനുമതിയില്‍ നിര്‍ദേശിച്ച വ്യവസ്ഥകളുടെ ലംഘനം കാരണം ക്വാറിയുടെ പരിസരപ്രദേശത്ത് ജനവാസം സാധ്യമല്ലാതാക്കിയിരിക്കയാണ്. അതിനാല്‍ പാറഖനനത്തിന് നല്‍കിയ അനുമതി ഉടന്‍ പിന്‍വലിക്കുന്നതിനും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. ക്വാറി പ്രവര്‍ത്തനം നടക്കുന്ന 51 മുതല്‍ 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. ക്വാറിയില്‍ രൂപപ്പെട്ട വന്‍ഗര്‍ത്തം മണ്ണിട്ട് നികത്തുന്നതിനുള്ള യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് സമരസമിതി ചെയര്‍മാന്‍ വി.ഹമീദ് കണ്‍വീനര്‍ പി.കെ.ബാബു എന്നിവര്‍ പറഞ്ഞു.
തിങ്കളാഴ്ച നടന്ന റിലെ നിരാഹാര സമരത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, വി.എം.വിധുല, കെ.കെ.അനുപമ, വി.കെ.രജിന ശശികുമാര്‍, എം.ടി.ഷിബ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Next Story

ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച്ച; സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണാം

Latest from Local News

ഒരുമയുടെയും സ്നേഹത്തിൻ്റെയും സംസ്കാരത്തെ തിരിച്ചുപിടിക്കണം ;പി.ടി.കുഞ്ഞിമുഹമ്മദ്

കോഴിക്കോട് : വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രചാരണങ്ങളെ നാം കരുതിയിരിക്കണമെന്ന് സംവിധായകനും മുൻ എം.എൽഎയുമായ പി.ടി.കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയ മാനവികവേദി സംസ്ഥാന കൺവൻഷൻ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

   മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ