ഉരുൾപൊട്ടൽമൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും

ഉരുൾപൊട്ടൽമൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. ചെങ്ങോട്ടുകാവ് കുടുംബശ്രീ സി. ഡി. എസ്‌.ലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച 2,19,850 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി മലയാള പുതുവർഷ ദിനമായ ചിങ്ങം 1 ന് പഞ്ചായത്ത് ഹാളിൽവച്ചു നടന്ന പരിപാടിയിൽ സിഡിഎസ്‌ ചെയർപേഴ്സൺ പ്രനീത. ടി. കെ. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജിനു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ, വൈസ് പ്രസിഡന്റ്‌ പി. വേണു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, സി ഡി എസ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.