അഡ്വക്കറ്റ് ഇ രാജഗോപാലൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി :വർഗീയ രാഷ്ട്രീയത്തെ ചെറുതോൽപ്പിക്കുന്നതിൽജനാധിപത്യ കക്ഷികളുടെ പങ്ക് ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്.അഡ്വക്കേറ്റ് ഈ രാജഗോപാലൻ നായരെ പോലുള്ള ക്രാന്ത ദർശികളായ നേതാക്കന്മാർ നമുക്ക് കാട്ടിത്തന്ന രാഷ്ട്രീയ ദർശനം വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുള്ളതാണ്.അവിഭക്ത കെപിസിസിയുടെ വൈസ് പ്രസിഡണ്ട്, ആക്ടിംഗ് പ്രസിഡണ്ട്, പ്രമുഖ സഹകാരി, പ്രഗൽഭനായ അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സംശുദ്ധ രാഷ്ട്രീയത്തിനുടമയായ അഡ്വക്കേറ്റ് ഈ രാജഗോപാലൻ നായരുടെ 31-ാം
അനുസ്മ രണസമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രിശ്രീ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
എൻ സി പി. ജില്ലാ പ്രസിഡൻ്റ് ശ്രീ മുക്കം മുഹമ്മദ് അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി ശ്രീ സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ പ്രവീൺകുമാർ, അഡ്വ കെ സത്യൻ, അഡ്വ സുനിൽ മോഹൻ, അഡ്വ. എ.വിനോദ് കുമാർ, സി. സത്യചന്ദ്രൻ, പി. ചാത്തപ്പൻ, പി.കെ.എം ബാലകൃഷ്ണൻ, കെ.ടി എം. കോയ, സി.രമേശൻ, കെ.കെ ശ്രീഷു , ചേനോത്ത് ഭാസ്കരൻ, ഇ ബേബി വാസൻ , ഇ. എസ് രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.