തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു

തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രനില സത്യൻ , ആർ വിശ്വൻ ,കെ ടി ഷക്കില , ബ്ലോക്ക് പഞ്ചായത്ത് മെമ്പറും തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ശ്രീ രാജീവന്‍ കൊടലൂര്‍ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം അബ്ദുള്ളക്കുട്ടി, ബിനു കരോളി, അബ്ദുൽ മജീദ് വി കെ , ദിബിഷ , ജിഷ , വിവിധ രാഷ്ട്രീയ പാർട്ടികളായി ജനാർദ്ദനൻ പി , കെ.പി രമേശൻ , ശശി എടവനകണ്ടി ,ഒ.കെ ഫൈസല്‍ , എം കെ പ്രേമൻ , രവീന്ദ്രൻ എടവനകണ്ടി , മുതിര്‍ന്ന കര്‍ഷകനായ ശ്രീ ബാലകൃഷ്ണന്‍ കിടാവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി കെ.കെ രാജന്‍ കരുവന്‍റെ കണ്ടി, മുഹമ്മദ് കിടഞ്ഞിപുത്തലത്ത്, ഗണേശന്‍ കെ കണ്ണഞ്ചേരികുനി, ഷീബ പുതിയോട്ടുകണ്ടി, പ്രമീള രാജന്‍ ചേലക്കല്‍, രാധ മുക്കത്ത്കുനി, നിഖില്‍ പട്ടേരി, മുഹമ്മദ് റായന്‍ തമന്ന, നാരായണന്‍ കേളോത്ത് എന്നവരെ തീരഞ്ഞെടുത്തു. പരിപാടിയിൽ, കൃഷി അസിസ്റ്റൻറ് ശ്രീമതി ബീന ടിഎ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ പോസ്റ്റര്‍ പ്രകാശനം

Next Story

പന്തലായനി പെരുമയുടെ പഴമ കണ്ടെത്താൻ പന്തലായനി ചരിത്രഗവേഷണ സമിതി സംവാദം സംഘടിപ്പിക്കുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്