സംസ്ഥാന മദ്റസാധ്യാപക സമ്മേളനം ; സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി : അറിവ് പകരാം കാവലാകാം എന്ന പ്രമേയത്തിൽ സെപ്തംബർ 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന സംസ്ഥാന മദ്റസാധ്യാപക സമ്മേളനത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ മദ്റസാധ്യാപകരും സമ്മേളനത്തിൽ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണയോഗം വിസ്ഡം എഡ്യൂക്കേഷൻബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി,വിസ്ഡം മണ്ഡലം പ്രസിഡണ്ട് എൻ.എൻ. സലീം, യൂനിറ്റ് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ. അബ്ദുൽ നാസർ മദനി സ്വാഗതവും വിസ്ഡം ജില്ലാ സെകട്ടറി റഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനായി അഡ്വ.കെ.പി.പി. അബൂബക്കർ ചെയർമാനും കെ. അബ്ദുൽ നാസർ മദനി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പന്തലായനി പാറളത്ത് താഴ കുനി ചോയിക്കുട്ടി അന്തരിച്ചു

Next Story

പൂക്കാട് മാടഞ്ചേരി പൊയിൽ ചിരുതക്കുട്ടി അന്തരിച്ചു

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും