പന്തലായനിയുടെ ചരിത്ര പെരുമ തേടി ചരിത്ര ഗവേഷണ സമിതി സംവാദം സംഘടിപ്പിക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് സമുദ്ര വ്യാപാര രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായിരുന്ന പന്തലായനി തുറമുഖം. ഈ ദേശത്തിൻ്റെ ചരിത്രം ക്രോഡീകരിക്കാനൊരുങ്ങുകയാണ് കൊയിലാണ്ടി ബാഫഖി ട്രസ്റ്റിനു കീഴിലെ പന്തലായനി ചരിത്ര പഠന ഗവേഷണ സമിതി. പോർച്ചുഗീസ് ആഗമനത്തിനും മുമ്പ്, അറബിക്കടലിലൂടെ, പേർഷ്യൻ ഉൾക്കടൽ വഴി ചെങ്കടലിലും, മിസ്രയീമിലും, ബാബിലോണിയയിലും വരെ പരന്നൊഴുകിയ സമുദ്ര വ്യാപാരത്തിൻ്റെ സുപ്രധാന കണ്ണിയായി നിലനിന്ന പന്തലായനി തുറമുഖത്തിൻ്റെ അധികമാരുംഅറിയപ്പെടാത്ത ചരിത്രം തേടിയുള്ള കാൽവെപ്പാണ് പന്തലായനിയുടെ പൗരാണിക ചരിത്രം ക്രോഡീകരിക്കുകയെന്നത് .ഇതിൻ്റെ ആദ്യപടിയായി ഓഗസ്റ്റ് 26ന് രാവിലെ 9:30 മുതൽ ഡോ:എം.ആർ. രാഘവവാര്യർ, എൻ.ഹുസൈൻ. എന്നീ ചരിത്രപണ്ഡിതരും ഗവേഷകരും പങ്കെടുക്കുന്ന തുറന്ന സംവാദം കൊയിലാണ്ടി സി.എച്ച്. ഓഡിറ്റോറിയത്തിൽ നടക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
9947693760
94966 63485
94466 46299