കുന്ന്യോറമല ആശാസ്ത്രീയമായി മണ്ണിടിച്ചതിൻ്റെ ഭാഗമായി ഭീഷണി,15 കുടുംബങ്ങളെ വാടക വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കും

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി കൊല്ലം ഗുരുദേവ കോളേജിലെ ദുരിതാശ്വാസ കേമ്പില്‍ കഴിയുന്ന 15 കുടുംബങ്ങളെ വാടക വീടുകള്‍ കണ്ടെത്തി മാറ്റി താമസിപ്പിക്കാന്‍ തീരുമാനം.വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ജില്ലാ കലക്ടറും ഷാഫി പറമ്പില്‍ എം.പിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അനുയോജ്യമായ വാടക വീടുകള്‍ കണ്ടെത്താന്‍ കുടുംബങ്ങളോട് ആവശ്യപ്പെടും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൊല്ലം ഗുരുദേവ കോളേജില്‍ അധ്യയനം മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത് പരിഗണിച്ച് കോളേജിലെ ക്യാമ്പ് അവസാനിപ്പിക്കും. കടുത്ത ഭീഷണിയില്ലാത്ത കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് തന്നെ പറഞ്ഞയക്കും. കുന്ന്യോറ മലയില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന സ്ഥലം ദേശീയ പാതാധികൃതര്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ചില നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായാണ് .
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന് കുത്തനെ കുന്നിടിച്ച കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ചർച്ചയിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാറു പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് മാടഞ്ചേരി പൊയിൽ ചിരുതക്കുട്ടി അന്തരിച്ചു

Next Story

സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റ ‘സ്പെക്’ പദ്ധതി

Latest from Main News

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം

യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ പ്രകാശനം അൽഐനിൽ നടന്നു

അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.