ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം പൂർണ്ണം

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം തുടങ്ങി. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ഇന്ന് രാവിലെ ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് പണിമുടക്ക്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സമരത്തോട് കെജിഎംഒഎയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. കേരളത്തില്‍ വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും.

തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഖ സത്യമാണെന്നും ഐഎംഎ പറഞ്ഞു. ആശുപത്രികളിലും ക്യാംപസുകളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനതയുടെയും നിസംഗതയുടെയും ഫലമാണ് ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്ത് കോടതി നടപടികള്‍ വേഗത്തിലാക്കി കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകണം. എല്ലാ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷിത മേഖല ആക്കാനുള്ള തീരുമാനം ദേശീയതലത്തില്‍ ഉണ്ടാകണം. അതിനായി ദേശീയതലത്തില്‍ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവില്‍ വരണം. കൂടാതെ മെഡിക്കല്‍ കോളജുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അനുമതി ലഭിക്കാനും പ്രവര്‍ത്തിക്കാനും പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കണം. അതിനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നുമാണ് ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

നെല്ല്യാടി റോഡ് പൊറ്റാൽ താഴ മാതു നിവാസ് കെ.എം.നാരായണൻ അന്തരിച്ചു

Next Story

കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

Latest from Main News

ഗുജറാത്തിലെ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ 2025 ലെ ദീപാവലി അവധിക്കാലം ഒക്ടോബർ 16 മുതൽ

ഗാന്ധിനഗർ: ഗുജറാത്തിലുടനീളമുള്ള സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തിലെ ആദ്യ സെഷൻ ഒക്ടോബർ 15 ന് അവസാനിക്കും. തുടർന്ന് 21 ദിവസത്തെ ദീപാവലി

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു; 6 ജില്ലകളിൽ യെല്ലോ അല‌ർട്ട്

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.