വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ പി ശ്രീധരന്റെ അധ്യക്ഷതയിൽ ലോക കേരളസഭ അംഗവും സംഘടനയുടെ രക്ഷാധികാരിയുമായ പി. കെ. കബീർ സലാല ദേശീയ പതാക ഉയർത്തി. രാജ്യസ്നേഹ പ്രതിജ്ഞയും, മധുര പലഹാരങ്ങളും, പായസവും വിതരണം ചെയ്തു. രാജ്യം കണ്ട വലിയ ദുരന്തമായ വയനാട്ടിലെ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു യോഗ നടപടികൾ ആരംഭിച്ചത്. സംഘടനയുടെ ഭാരവാഹികളായ എം. ശശീന്ദ്രൻ, വി. പി. ബഷീർ, എൻ ഷറഫുദ്ദീൻ, മുൻസിപ്പൽ കൗൺസിലർ ജിഷ പി, കെ പി മുഹമ്മദ് അലി, എ പി കെ ശശി കുമാർ, ഇ. രാംദാസ്, ഐശ്വര്യ ചന്ദ്രൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ സ്കൂൾ തിരഞ്ഞെടുപ്പ് വിധി അട്ടിമറി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യം: കെ.എസ്.യു

Next Story

തങ്കമല ക്വാറിയിലെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു

Latest from Uncategorized

ഹർഷിനക്കൊപ്പം യുഡിഎഫ് ഉണ്ട്; ഉറപ്പു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

 കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനക്ക് നീതി ലഭിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.

സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)