കർഷക ദിനത്തിൽ പാടത്ത് എത്തി കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾവിദ്യാർത്ഥികൾ

പേരാമ്പ്ര : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാടശേഖരത്തിൽ വെച്ച് ആദരിച്ചത്. ഹെഡ് മാസ്റ്റർ പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു. ജൈവ കൃഷിത്തോട്ടം, പടുതാക്കുളം മത്സ്യകൃഷികൃഷി ഫാം, വനാമി ചെമ്മീൻ ബയോ ഫ്ലോക്ക് തുടങ്ങിയവ സന്ദർശിക്കുകയും വിവിധ കൃഷിരീതിയെ കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെ ക്കുറിച്ചും കർഷകനുമായി സംവദിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം. റിഷാദ് അധ്യക്ഷത വഹിച്ചു. എൻ.കെ. സിജി സ്വാഗതവും എസ്. അവനി നന്ദിയും പറഞ്ഞു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ രേഷ്മ, സി.പി.എ.അസീസ്, ഇ.ഷാഹി, എൻ. ശ്രീപ്രിയ, എ സൂര്യകൃഷ്ണ, യു.ആർ സാരംഗ്കൃഷ്ണ
പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച ക്ഷീര കർഷക തങ്കമണി പത്തൻ കണ്ടിയെ കർഷക മോർച്ച ആദരിച്ചു

Next Story

കൊയിലാണ്ടി പെരുവട്ടൂർ താറ്റുവയൽ കുനി ഗോപാലൻ അന്തരിച്ചു

Latest from Local News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.