മേപ്പയൂർ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ക്ലാസുകളിൽ കെ.എസ്.യു – എം.എസ്.എഫ് മുന്നണി വിജയിച്ച ശേഷം നടന്ന സ്കൂൾ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു – എം.എസ്.എഫ് സഖ്യം ആദ്യ ഫലത്തിൽ വിജയിച്ച സാഹചര്യത്തിൽ സ്കൂളിലെ ഇടതു അനുകൂല അധ്യാപകരുടെ സഹായത്തോടെ സിപിഐഎം നേതൃത്വത്തിൽ നിരന്തര റീ കൗണ്ടിങ്ങിലൂടെയും വോട്ട് അസാധുവാക്കുന്ന നടപടിയിലൂടെയും എസ്.എഫ്.ഐ വിജയിച്ചതായി പ്രഖ്യാപിച്ച നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നും കെ.എസ്.യു അറിയിച്ചു.
വിജയിച്ച ക്ലാസ്സ് ലീഡർമാരെ വെച്ച് സ്കൂൾ പാർലമെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ സഹായിച്ച ഇടത് അധ്യാപകർക്കെതിരെ നടപടി വേണമെന്നും കെ.എസ്.യു ജില്ലാ സെക്രട്ടറി അമീൻ മേപ്പയൂർ, മണ്ഡലം പ്രസിഡന്റ് അതുൽ പുത്തിയെടുത്ത് എന്നിവർ അവശ്യപ്പെട്ടു.