കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു

കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു കര്ഷകദിന ഉദ്‌ഘാടനം കർഷകരെ അദരിക്കൽ എന്നിവ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മികച്ച കർഷകരെ ആദരിച്ചു.മുഹമ്മദ് ഷഫീറ മൻസിൽ ,ബാലൻ നായർ പുതിയോട്ടിൽ ,സിന്ധു ഹിമം ,വേലായുധൻ വെള്ളരി കണ്ടത്തിൽ മീത്തൽ ,സായി കുമാർ തൊടുവയിൽ ,വിദ്യാർത്ഥികളായ ശ്രീദേവി , ശ്രീവിദ്യ കക്രാട്ട്‌ എന്നിവരെയും മികച്ച കൃഷിക്കൂട്ടമായി മരിഗോൾഡ് കൃഷിക്കൂട്ടത്തെയും ആദരിച്ചു .പച്ചക്കറി വികസന പദ്ധതിയിൽ പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം വൈസ് ചെയർമാൻ അഡ്വ കെ സത്യൻ നിർവഹിച്ചു കർഷകർക്കുള്ള തൈകളുടെ വിതരണം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ എ ഇന്ദിര ടീച്ചർ നിർവഹിച്ചു കൃഷിഓഫീസർ പി വിദ്യ സ്വാഗതം പറഞ്ഞു . പരിപാടിയിൽ സമൃദ്ധി കൃഷിക്കൂട്ടത്തിന്റെയും ഹരിതം ബിഒപ്രൊഡക്ടിന്റെയും ഗ്രാമപ്രഭഃ എഫ് പി ഓ യുടെയും മൂല്യവർധിത ഉത്പന്നങ്ങൾ പ്രദർശനത്തിനും വില്പനയ്ക്കും ലഭ്യമാക്കിയിരുന്നു KAICO യുടെ നേതൃത്വത്തിൽ SMAM രെജിസ്ട്രേഷനും കർഷകർക്കായി നടത്തി കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ മണ്ണ് പരിശോധന കാമ്പയിനും നടന്നു ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത നന്ദിനിക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു ചടങ്ങിൽ പ്രജില സി നിജില പറവക്കൊടി വത്സരാജ് ശ്രീധരൻ നായർ ,പി കെ വിശ്വനാഥൻ ,വി എം സിറാജ് എൻ ടി രാജീവൻ ബാലൻ പത്താലത്ത് വി കെ മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് കുമാർ ബി കെ നന്ദി പറഞ്ഞു ചടങ്ങിൽ കൗൺസിലർമാർ കർഷിക വികസന സമിതി അംഗങ്ങൾ കർഷകർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇ. രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം സംഘടിപ്പിച്ചു

Next Story

എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ സീറ്റുകൾ ഒഴിവ്

Latest from Local News

പൂക്കാട് കലാലയത്തിൽ കുട്ടികളുടെ മഹോത്സവം ‘കളിആട്ടം ‘ ഏപ്രിൽ 23 മുതൽ 28 വരെ

സുവർണ്ണ ജൂബിലി നിറവിലുള്ള പൂക്കാട് കലാലയത്തിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളിലായി കുട്ടികൾക്കായി അവധിക്കാല സർഗ്ഗ

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ