കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇ. രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇ. രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ജഡ്ജ് വി.എസ്.വിശാഖ് ഉദ്ഘാടനം ചെയ്തു .ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ. വിനോദ് കുമാർ, ആശ്വാസ് ഭാരവാഹികളായ അഡ്വ.ടി കെ .രാധാകൃഷ്ണൻ, അഡ്വ.പി പ്രശാന്ത്, അഡ്വ. എൻ. ചന്ദ്രശേഖരൻ,അഡ്വ. കെ .വിജയൻ, കൊയിലാണ്ടി മുൻസിഫ് രവീണ നാസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം അഡ്വ. കെ അശോകൻ നയിച്ചു.മത്സരത്തിൽ ചിങ്ങപുരം സികെജി ഹയർസെക്കൻഡറി സ്കൂളിലെ വി .സച്ദേവ്, പി. ഷെൻന എന്നിവർ ഒന്നാം സ്ഥാനം നേടി.

Leave a Reply

Your email address will not be published.