കീഴരിയൂർ :പഴയ കാല ആചാര നുഷ്ഠാനങ്ങളിൽ കലിച്ചി പോക്ക് എന്ന സമ്പ്രദായം പുനരാവിഷ്ക്കരിച്ച് കോര പ്രയിലെ പ്രദേശവാസികൾ. അകലാപുഴയുടെ തീരത്തു നിന്ന് പുറപ്പെട്ട് കോരപ്ര പ്രദേശത്ത് കലിച്ചി പോക്ക് അവസാനിപ്പിച്ചു. പൊടിയാടി സ്നേഹതീരം കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദാസൻ ഇടക്കുളംക്കണ്ടി, സനൂപ് എടക്കണ്ടി, സുഭാഷ് കരിങ്കിലാട്ട്, ഷിജു പൊടിയാടി ,സുബീഷ് കുന്നുമ്മൽ, രുധീഷ് കല്ലട, നിധീഷ് തോറമ്പത്ത്, ജിനീഷ് വട്ടക്കണ്ടി, ശ്രീലേഷ് കോരപ്ര, രവീന്ദ്രൻ കല്ലട, രജിലേഷ് എം,സതീഷ് മുതുവന,പൊടിയാടി ബേബി , കെടി രവി കരിങ്കിലാട്ട് കുഞ്ഞ്യാത്തു, ബിപീഷ് തേറമ്പത്ത് മീത്തൽ എന്നിവർ നേതൃത്വം നൽകി.