കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിലെ പത്ത് സ്കൂളുകളിൽ പ്രിസം പദ്ധതി നടപ്പാക്കൽ; സർക്കാർ ഒപ്പമുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിലെ 10 സ്കൂളുകളിൽ പ്രിസം (പ്രൊമോട്ടിങ് റീജ്യനൽ സ്‌കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ത്രു മൾട്ടിപ്പിൾ ഇന്റർവെൻഷൻസ്) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോഴിക്കോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പ്രിസം നടപ്പാക്കുന്നതിൽ സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികളിലൂടെ അക്കാദമിക മികവ് പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും മുന്നേറണം. ഇതോടൊപ്പം സംസ്ഥാന സർക്കാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നൂതന പദ്ധതികൾ കൂടി ചേരുന്നതോടെ
സമഗ്ര പുരോഗതി കൈവരിക്കാനാകും.

ജിവിഎച്ച്എസ്എസ് നടക്കാവ്, ജിഎച്ച്എസ്എസ് കാരപ്പറമ്പ്, ജിഎച്ച്എസ്എസ് ഈസ്റ്റ്ഹിൽ,
ജിഎച്ച്എസ്എസ് എൻ ജി ഒ ക്വാർട്ടേഴ്സ്, ജിഎച്ച്എസ് മെഡിക്കൽ കോളേജ് ക്യാമ്പസ്, ഗവ. യുപി മലാപറമ്പ്, ഗവ. മാപ്പിള യുപി പുതിയങ്ങാടി, ഗവ. എൽപി ചെലവൂർ, ഗവ. എൽപി പുതിയങ്ങാടി, ഗവ. എൽപി വരദൂർ എന്നീ സ്കൂളുകളിൽ ആണ് പ്രിസം പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ വിശദ രൂപരേഖ യോഗത്തിൽ മുൻ എംഎൽഎ എ പ്രദീപ് കുമാർ അവതരിപ്പിച്ചു. അക്കാദമികവും അക്കാദമികേതരവുമായ നേട്ടങ്ങളാണ് സ്‌കൂളുകളെ മികവിന്റെ പാതയിലേക്ക് ഉയർത്തുന്നതെന്നും നടക്കാവ് സ്കൂൾ കൈവരിച്ച അന്താരാഷ്ട്ര പദവി പ്രിസം പദ്ധതിയുടെ മേന്മയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌, 10 സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പെരുവട്ടൂർ പുഴക്കരതാഴയിൽ അബ്ദുറഹ്മാൻ അന്തരിച്ചു

Next Story

കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇ. രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം സംഘടിപ്പിച്ചു

Latest from Local News

ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ