പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിന്റ നേതൃത്വത്തിലുള്ള സംരംഭമായ സുഭിക്ഷയുടെ ഓണകിറ്റ് വിതരണോദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു

പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിന്റ നേതൃത്വത്തിലുള്ള സംരംഭമായ സുഭിക്ഷയുടെ ഓണകിറ്റ് വിതരണോദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.
നാളികേരത്തിൽ നിന്നു ഉണ്ടാക്കുന്ന മൂല്യവർധന ഉൽപ്പന്നങ്ങളാണു സുഭിക്ഷയുടെ ഭക്ഷ്യവസ്തുക്കൾ. 675 വില വരുന്ന ഓണകിറ്റ് 570 രൂപയ്ക്കാണ് വിൽപ്പന. വെളിച്ചെണ്ണ (1ലിറ്റർ), ചമ്മന്തിപൊടി, അച്ചാർ, മുളകുപൊടി, അവലോസ്പൊടി, നന്നാറി സർബത്ത്‌, കായപ്പൊടി, മസാലപ്പൊടികൾ, കായം എന്നീ ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ദാരിദ്ര്യ ലഘൂകരണ ഡിപ്പാർട്മെന്റ് പ്രൊജക്റ്റ് ഓഫീസർ വിമൽരാജ്, സുഭിക്ഷ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.