ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശീ സി. ഡി.എസിൻ്റെ നേതൃത്വത്തിൽ ചേലിയ ബഡ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശീ സി. ഡി.എസിൻ്റെ നേതൃത്വത്തിൽ ചേലിയ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ ബഡ്‌സ് ദിനാഘോഷം വൈസ് പ്രസിഡണ്ട് പി.വേണുമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കലാപരിപാടികൾ, കിടപ്പിലായവരുടെ വീട് സന്ദർശനം, ബോധവത്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. പാരൻ്റിങ്ങ്, സെൽഫ് ഹൈജീൻ എന്ന വിഷയത്തെ പറ്റി പന്തലായനി അഡീഷണൽ സി.ഡി. പി.ഒ അനുരാധ ടി. എം. ക്ലാസ്സെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ, വാർഡ് മെംബർ ഷുക്കൂർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രനീത ടി. കെ , ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു.പി, ബ്ലോക്ക് കോഡിനേറ്റർ രശ്മിശ്രീ, യോഗ ഇൻസ്ട്രക്ടർ അഭിലാഷ്, ബഡ്സ് സ്കൂൾ കെയർ ടേക്കർ വിനോദിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.