ഉരുൾപൊട്ടൽ മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി

ഉരുൾപൊട്ടൽമൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. ചെങ്ങോട്ടുകാവ് കുടുംബശ്രീ സി. ഡി. എസിലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച 2,19,850 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് പഞ്ചായത്ത് ഹാളിൽവച്ചു നടന്ന പരിപാടിയിൽ സിഡിഎസ്‌ ചെയർപേഴ്സൺ പ്രനീത. ടി. കെ. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജിനു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ, വൈസ് പ്രസിഡന്റ്‌ പി. വേണു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, സി ഡി എസ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സദസ്സ് സംഘടിപ്പിക്കും

Next Story

എളാട്ടേരി മുതിര വളപ്പിൽ പ്രശാന്തിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം