ചേമഞ്ചേരി അഭയം കല്ലും പുറത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി : എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ച ചേമഞ്ചേരി അഭയം കല്ലും പുറത്തു താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷയായി. വാർഡ് മെമ്പർ ഗീത മുല്ലോളി ,അസി: എഞ്ചിനിയർ രജീഷ് ,ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബാ ശ്രീധരൻ, ചേമഞ്ചേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി .അനിൽമാർ, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റ് അനിത മതിലിച്ചേരി , വി . വേണുഗോപാലൻ, മുഹമ്മദ് ഷാജി, ഉണ്ണികൃഷ്ണൻ പറമ്പിൽ, അജീഷ് പൂക്കാട്,ജി.എസ്. അവിനാഷ് , നാരായണൻ നെല്ലുള്ളതിൽ ,രാജൻ കളത്തിൽ, വാർഡ് വികമ്പന സമതി കൺവീനർ പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.