കൊയിലാണ്ടിയിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സദസ്സ് സംഘടിപ്പിക്കും

കൊയിലാണ്ടി :കൊയിലാണ്ടി ആർ.ടി.ഒ ഓഫീസ് പരിധിയിൽ ഗതാഗത പ്രശ്നം രൂക്ഷമായ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഗതാഗത വകുപ്പ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു .ഓഗസ്റ്റ് 30ന് കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ ടൗൺഹാളിലാണ് ജനകീയ സദസ്സ് നടക്കുകയെന്ന് ജോയിൻറ് ആർ.ടി .ഒ അറിയിച്ചു.

കൊയിലാണ്ടി മേഖലയിൽ യാത്രാക്ലേശം അനഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് സർവീസ് അനുവദിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജനകീയ സദസ്സിൽ ഉന്നയിക്കാവുന്നതാണ്. ബസ് റൂട്ട് അനുവദിക്കാവുന്ന റോഡ് സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ ആഗസ്റ്റ് 23 ന് മുമ്പ് ജോയിൻറ് ആർ.ടി.ഒ ഓഫീസിൽ നേരിട്ടോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിളിച്ചോ അറിയിക്കാം. ഫോൺ 9188961456.

Leave a Reply

Your email address will not be published.