വയനാടിനെ ചേർത്തുപിടിക്കാൻ ചിത്രം വരച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂർ

നടുവണ്ണൂർ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് ‘വയനാടിന് നടുവണ്ണൂരിന്റെ വര’ എന്ന പേരിൽ ചിത്രകല ക്യാമ്പ് നടക്കും. 200ൽ പരം കുട്ടികളും 50 പരം പ്രശസ്ത ചിത്രകാരന്മാരും ക്യാമ്പിൽ ചിത്രങ്ങൾ ആവിഷ്കരിക്കും. ചിത്രങ്ങൾ പ്രദർശനവും വില്പനയും നടത്തി സമാഹരിക്കുന്ന തുക വയനാടിന് വേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കലാപഠനത്തിന് പുതുതായി വന്ന പാഠപുസ്തകത്തിലെ പഠന പ്രവർത്തനവും ഉൾച്ചേർത്താണ് കുട്ടികളുടെ ക്യാമ്പ് രൂപകല്പന ചെയ്തത്. ക്യാമ്പ് ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും. ചിത്രകാരനും സാഹിത്യകാരനുമായ ഡോ. സോമൻ കടലൂർ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രശസ്തചിത്രകാരന്മാർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിൽ സീറ്റുകൾ ഒഴിവ്

Next Story

കൊയിലാണ്ടി ബസ്റ്റാൻഡിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യ;ഞായറാഴ്ച രാവിലെയാണ് സംഭവം

Latest from Local News

മധുമാസ്റ്റർ നാടക പുരസ്കാരം ഗോപാലൻ അടാട്ടിന്

.കോഴിക്കോട്: മലയാള ജനകീയ നാടകവേദിക്ക്‌ മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത്‌ മധുമാസ്റ്റർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

കൊയിലാണ്ടി ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം അന്തരിച്ചു

കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം

പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ഗ്രാമം പദ്ധതിക്ക് തുടക്കം

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍