വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടിയതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത്.

വയനാടിന് വേണ്ടി 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. വയനാട് പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി മേപ്പാടിയിൽ അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങളാണ് മുസ്ലിംലീഗിന്റെ പുനരധിവാസ ഫണ്ടിനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള ധാരാളം പേർ വയനാടിന്റെ കണ്ണീരൊപ്പാനുള്ള ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ന് അവസാനിപ്പിക്കേണ്ട ഫണ്ട് സമാഹരണം വിവിധ മേഖലകളിൽ നിന്നുള്ളവർ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓഗ്സ്റ്റ് 31 വരെ നീട്ടിയതെന്ന് പി.എം.എ സലാം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഉള്ള്യേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ അന്തരിച്ചു

Next Story

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

Latest from Main News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു. ‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; ശിക്ഷാവിധി ഒക്ടോബര്‍ 16ന്

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ്

മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും

മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ