ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്

ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ കൊൽക്കത്തയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. അതേസമയം സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടർമാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

കൂടാതെ തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. എന്നാൽ അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

അതേസമയം അവശ്യ സർവ്വീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്നും, ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർത്ഥിച്ചു. എന്നാൽ അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിത വിഭാഗങ്ങൾ സാധാരണ പോലെ പ്രവ‍ർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. 

അതോടൊപ്പം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

78-ാം സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു

Next Story

പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ