
വായനയുടെ നിരന്തരമായ ഇടങ്ങൾ തേടി കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. ആശാന്റെ ചിന്താവിഷ്ടയായ സീതയെ അധികരിച്ച്
കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി സാംസ്കാരിക സംവാദ പരിപാടി സംഘടിപ്പിച്ചു.
കൃത്യമായ ഇടവേളകളിൽ മുൻകൂട്ടി നിശ്ചയിച്ച പുസ്തകങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് വായന കൂട്ടങ്ങൾക്ക് രൂപം കൊടുത്തിരിക്കുന്നത്. കുമാരനാശാന്റെ സീതാകാവ്യത്തിന്റെ നൂറാം വർഷ ആഘോഷ പരിപാടികളോടനുബന്ധിച്ചാണ് സീതാകാവ്യം തന്നെ ആദ്യ ചർച്ചക്കായി തെരഞ്ഞെടുത്തത്.
കെ.ഭാസ്കരൻ മാസ്റ്റർ കൃതി പരിചയം നടത്തി. എൻ. കെ.കെ. മാരാർ, ഇ. ഗംഗാധരൻ നായർ, ഡോ: എൻ. വി. സദാനന്ദൻ, ഭാസ്കരൻ ചേനോത്ത്, പി. ദാമോദരൻ മാസ്റ്റർ, വി.എം. ലീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.








