കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കമായി

ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയും സിൻകോ റൂറൽ ഫൌണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു
ഡിവിഷനിലെ 10വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഭരണഘടനസാക്ഷരത ക്ലാസ്സ്‌ നടത്തും. ഇതിലൂടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഭരണ ഘടനാ സാക്ഷരത ബ്ലോക്ക് ഡിവിഷൻ ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഭരണഘടന മൂല്യങ്ങളെ കുറിച്ചും, പൗരൻമാരുടെ അവകാശങ്ങളെ കുറിച്ചും ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തരാക്കുക, ബോധവത്കരണം നടത്തുക എന്നതാണ് ലക്ഷ്യം. 50പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു ഒരു വാർഡിൽ 30ക്ലാസുകൾ സംഘടിപ്പിക്കും. നാലു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കും. റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഭരണ ഘടന സാക്ഷരത ഗ്രാമമായി പ്രഖ്യാപിക്കും. എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും. വർത്തമാന സാഹചര്യത്തിൽ ഭരണഘടനയെയും അവകാശങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു. ഡിവിഷൻ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ യു വി ബാബുരാജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.പി ശിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ അതുല്യ ബൈജു ഭരണഘടനയുടെ ആമുഖം വായിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്, വാർഡ് കൺവീനർ എ ടി ബിജു, ടി വി ചന്ദ്രഹാസൻ, പി കെ ഇമ്പിച്ചി അഹമ്മദ്, പിപി.അനീഷ് എന്നിവർ സംസാരിച്ചു. വാർഡ് സി ഡി എസ്‌ അംഗം വി തസ്‌ലീന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

Next Story

78-ാം സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രൻ നായർ കാർമികത്വം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെ നടന്ന അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപ കൈമാറി

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.

ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു.  ജയൻ അഭിനയിച്ച

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല