ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി. ഡി എസ്‌. ബാലസഭയുടെ ആഭിമുഖ്യത്തിൽ യുപി, എച്ച്.എസ്, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലെകൾ’ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി. ഡി എസ്‌. ബാലസഭയുടെ ആഭിമുഖ്യത്തിൽ യുപി, എച്ച്.എസ്, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലെകൾ’ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പ്രശ്നോത്തരി മത്സരം ബഹു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്‌. ചെയർപേഴ്സൺ പ്രനീത. ടി. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ആദ്ധ്യക്ഷ്യം വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ എന്നിവർ ആശംസകൾ നേർന്നു.

ബാലസഭ ആർ. പി. മധു കിഴക്കയിൽ പ്രശ്നോത്തരി നയിച്ചു. ബാലസഭ ബ്ലോക്ക്‌ കോ ഓർഡിനേറ്റർ രശ്മിശ്രീ, സോമശേഖരൻ ചേലിയ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു തീരദേശ വളണ്ടിയർ ലീന ചന്ദ്രൻ നന്ദി പറഞ്ഞു.

മത്സരവിജയികൾ :

യു.പി വിഭാഗം

ഒന്നാം സ്ഥാനം – ധ്യാൻ നിവേദ് (വാർഡ് 9)
രണ്ടാം സ്ഥാനം- ആരുഷ് എ.പി (വാർഡ് 10 )
മൂന്നാം സ്ഥാനം -ദിയ. ടി. (വാർഡ് 2 )

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം- നിവേദിത (വാർഡ് 11)
രണ്ടാം സ്ഥാനം- ഐഷ ഹെബൻ(വാർഡ് 10)
മൂന്നാം സ്ഥാനം-ആത്മിക.സി.എൽ (വാർഡ്14)

ഹയർ സെക്കന്ററി വിഭാഗം

ഒന്നാം സ്ഥാനം- ചാന്ദ്നി കൃഷ്ണ (വാർഡ്14)
രണ്ടാം സ്ഥാനം- ഷാൽബിൻ കൃഷ്ണ (വാർഡ് 11)
മൂന്നാം സ്ഥാനം- മിഷൽ (വാർഡ് 11)

Leave a Reply

Your email address will not be published.

Previous Story

കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി പുസ്തക ചർച്ച സംഘടിപ്പിച്ചു

Next Story

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ

Latest from Local News

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര