എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം ഇന്ന് കൊയിലാണ്ടിയില്‍

 

കൊയിലാണ്ടി: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം ഇന്ന് കൊയിലാണ്ടിയിൽ . സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് സംഗമം നടക്കുകയെന്ന് ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മതാന്ധതയും മതവൈര്യവും വര്‍ഗ്ഗീയതയും ഉപയോഗിച്ച് മുതലെടുക്കാന്‍ മതേതര സംഘടനകള്‍ തന്നെ രംഗത്ത് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ സംഘടിക്കണം. ഈ സന്ദേശം മുന്നോട്ട് വെച്ചാണ് രാഷ്ട്ര രക്ഷാ സംഗമം നടക്കുന്നത്. ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.സമസ്ത ജില്ലാ പ്രസിഡന്റ് എ.വി.അബ്ദുറഹിമാന്‍ മുസ്ല്യാര്‍,സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍,പാറക്കല്‍ അബ്ദുല്ല (മുസ്ലിംലീഗ്),പി.വിശ്വന്‍ (സി.പി..എം),അബ്ദുറസാഖ് ബുസ്താനി(എസ്.വൈ.എസ്) എന്നിവര്‍ പ്രസംഗിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ്

സയ്യിദ് യൂസുഫ് ത്വാഹാ ഹൈദ്രൂസി, അബ്ദുറസാഖ് ബുസ്താനി, അബ്ദുല്ലതീഫ് കുട്ടമ്പൂര്‍,ഡോ. അബ്ദുല്ല തീഫ് നദ്‌വി,അന്‍സാര്‍ കൊല്ലം എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ കടയ്ക്ക് തീപിടിച്ചു

Next Story

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്